SignIn
Kerala Kaumudi Online
Friday, 19 April 2024 1.20 PM IST

പല്ലശ്ശന ലക്ഷ്മണൻ അനുസ്മരണ സമ്മേളനം കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

bjp

കൊല്ലങ്കോട്: സംഘപരിവാർ പ്രവർത്തനത്തിലും ഭാരതീയ ജനതാപാർട്ടിയിലും പ്രവർത്തന കർമ്മത്താൽ വ്യക്തിമുദ്ര പതിച്ച വ്യക്തിയാണ് പല്ലശ്ശന ലക്ഷ്മണേട്ടനെന്ന് നെന്മാറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. നിസ്വാർത്തമായ പ്രവർത്തനം നടത്തി ജനങ്ങൾക്കിടയിൽ സ്വീകാര്യനായും അധികാരക്കൊതിയില്ലാത്തതുമായ ലക്ഷ്മണേട്ടന്റെ പ്രവർത്തനം മാതൃകയാക്കേണ്ടതാണ്.സംസ്ഥാനത്ത് മത തീവ്രവാദികളും തീവ്രവാദ പ്രവർത്തനവും വർദ്ധിച്ചു വരുന്നതായും സംസ്ഥാന സർക്കാർ ഇതിനെ തടയുന്ന പ്രവർത്തനം നടത്തുന്നില്ലെന്നും ആരോപിച്ചു. നെന്മാറമണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ജില്ല പ്രസിഡന്റ് എം.ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.ജി.പ്രദീപ് കുമാർ ഉണ്ണികൃഷ്ണൻ വേണുഗോപാൽ കെ.വേണു, അംബുജാക്ഷൻ, രഘു,സുമംഗല, സുബ്രഹ്മണ്യൻ, സുജി തോട്ടത്തിൽ, അനിൽ, രാജപ്പൻ സുനിത കോമളം തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, BJP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.