തിരുവനനപുരം : സിൽവർ ലൈൻ വിഷയത്തിൽ ശശി തരൂർ പ്രകടിപ്പിച്ച അഭിപ്രായം സർക്കാർ അനുകൂലമെന്നതിനപ്പുറം നാടിന്റെ പൊതുവായ വികാരമാണെന്ന് മന്ത്രി പി. രാജീവ്. സങ്കുചിത രാഷ്ട്രീയമില്ലാത്തവർ ഈ നിലപാടിനൊപ്പം നിൽക്കും. അവരോട് നാട് കടപ്പെട്ടിരിക്കും. നാടിന് വേണ്ടിയുള്ള പദ്ധതിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോഴേ നിക്ഷേപമുണ്ടാകൂ, അതുവഴി തൊഴിലവസരങ്ങളും. തിരഞ്ഞെടുപ്പ് കാലത്ത് കക്ഷി രാഷ്ട്രീയമുണ്ടാകാം. എന്നാൽ നാടിന്റെ പൊതുവായ വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തിനപ്പുറം നാടിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശശി തരൂരിനെ തിരുത്തിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകാരന്റെ പരാമാർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ' അക്കാര്യം അവർ തമ്മിൽ തീർക്കട്ടെ ' എന്നായിരുന്നു പ്രതികരണം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന വിഷയത്തിലെ തരൂരിന്റെ വ്യത്യസ്ത നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു കാര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിച്ചുവെന്നത് കൊണ്ട് എപ്പോഴും തരൂരിന് എതിരായ നിലപാട് സ്വീകരിക്കാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |