തിരുവനന്തപുരം: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) തിരു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ മുന്നിൽ ഇന്ന് രാവിലെ 10 ന് ഏകദിന ധർണ നടത്തും. പി.കെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. സോമദാസ് ധർണ ഉദ്ഘാടനം ചെയ്യും. പേരൂർക്കട മണ്ണാമ്മൂല ജി.സി.നഗറിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് പാർപ്പിടസമുച്ചയം നിർമ്മിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നതാണ് ധർണയുടെ ആവശ്യം. നിലവിൽ പ്രസ്തുത സ്ഥലത്ത് ചില വ്യക്തികൾ ഭൂമി കയ്യേറി അനധികൃതമായി കുടിൽക്കെട്ടി താമസിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |