SignIn
Kerala Kaumudi Online
Saturday, 20 April 2024 12.09 AM IST

കാർഷിക ഉല്പന്നങ്ങൾ ശിവഗിരിയിലേക്ക്

sivagiri-ulpannangal-sach

ശിവഗിരി: ഡിസംബർ 30 മുതൽ മൂന്ന് ദിവസം നടക്കുന്ന മഹാതീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിലെത്തുന്ന തീർത്ഥാടക ലക്ഷങ്ങൾക്ക് ഗുരുപൂജ അന്നദാനപ്രസാദം നൽകുന്നതിന് ഭക്തജനങ്ങൾ കാർഷികവിളകളും പലവ്യജ്ഞനങ്ങളും മഹാസമാധിയിൽ കാണിക്കയായി സമർപ്പിച്ചു തുടങ്ങി.

ഗുരുധർമ്മ പ്രചരണസഭയുടെ വിവിധ യൂണിറ്റുകളുടെയും മറ്റു സംഘടനകളുടെയും വ്യക്തികളുടെയും വകയായാണ് ഉല്പന്നങ്ങൾ സമർപ്പിക്കുന്നത്. കൊട്ടാരക്കര, കുന്നത്തുനാട് തുടങ്ങി മൈസൂറിൽ നിന്നു വരെ ഉല്പന്നങ്ങളുമായി ഭക്തജനങ്ങളെത്തി. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ ശിവഗിരിയിലേക്കുളള ഉല്പന്നസമാഹരണം നടക്കുന്നു. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ നിന്നും കാർഷിക ഉല്പന്നങ്ങളും പലവ്യജ്ഞനങ്ങളുമായി ഭക്തജനങ്ങൾ എത്തിച്ചേരും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ബോധിതീർത്ഥ തുടങ്ങിയവരുടെ നേതൃത്വത്തിൽ മഹാസമാധി മന്ദിരത്തിൽ വച്ച് ഉല്പന്നങ്ങൾ ഏറ്റുവാങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.