തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന നിൽപ് സമരം പത്തു ദിവസം പിന്നിട്ടു. ഇന്നലെ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എ.കെ. റഊഫ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. മൊയ്തീൻ കെ.പി, ജില്ലാ സെക്രട്ടറി ഡോ. ഹാനി ഹസൻ, മുൻ ജില്ലാ പ്രസിഡന്റ് ഡോ. മുരളീധരൻ, ഡോ. അബ്ദുൽ ജലീൽ, ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോ. ജലാൽ, ഡോ. ഹംസ പാലക്കൽ, ഡോ. അബൂബക്കർ, ഡോ. അബ്ദുൽ റഷീദ്, ജില്ലാ ട്രഷറർ ഡോ . ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |