കോഴിക്കോട്: തെരുവിൽ കഴിയുന്നവർക്ക് പുനരധിവാസ കേന്ദ്രം നിർമ്മിക്കാൻ ജനം ചാരിറ്റബിൾ ട്രസ്റ്റ് നാസ്കോ മലബാർ ഉത്സവം മെഗാ എക്സിബിഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. സിമന്റ് നിർമ്മാതാക്കളായ നാസ്കോ സീമെൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ബീച്ച് മറൈൻ ഗ്രൗണ്ടിൽ ജനുവരി 2 വരെയാണ് എക്സിബിഷൻ. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ, ഓട്ടോ ഷോ, കേക്ക് ഷോ, ചക്ക ഫെസ്റ്റ്, ഫുഡ് കോർട്ട്, പുഷ്പ - ഫല പ്രദർശനം, കൺസ്യൂമർ സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക് , കലാപരിപാടികൾ എന്നിവയുണ്ടാകും. 50 രൂപയാണ് പ്രവേശന ഫീസ്. സിനിമാതാരം മാമുക്കോയ ധനസമാഹരണം ഉദ്ഘാടനം ചെയ്തു. വാർത്താസമ്മേളനത്തിൽ നാസ്കോ സിമന്റ് മാനേജിംഗ് ഡയറക്ടർ കീരിയിൽ അബ്ദുൽ നാസർ, ജനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റാഫി പുതിയകടവ്, ഡോ. എ. ഖാലിദ് അലി, അഫൽ ടി. കുറ്റ്യാടി , ശശികുമാർ, എം അനസ്, എൻ. പി ഷംസീർ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |