കൊച്ചി: ബാങ്കിംഗ് നിയന്ത്രണ നിയമഭേദഗതി ബിൽ പാർലമെന്റിൽ നിയമമാക്കി പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നടത്തിയ ദ്വിദിന ദേശീയ പണിമുടക്ക് രണ്ടാംദിനവും ജില്ലയിൽ പൂർണ്ണം. പണിമുടക്കിയ ഓഫീസർമാരും ജീവനക്കാരും എസ്.ബി.ഐ മെട്രോ സ്റ്റേഷൻ ശാഖയ്ക്കു മുമ്പിൽ ധർണ്ണ നടത്തി. എ.ഐ.ബി.ഇ.എ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. കോ-ഓർഡിനേഷൻ കൺവീനർ അജി.ജെ, സതീശൻ, ബി.കെ.രമേശൻ, അലി അക്ബർ, വേണുഗോപാൽ, പി.ജെ. മാർട്ടിൻ, യു.എഫ്.ബി.യു നേതാക്കളായ വിനു മോഹൻ, പി.എം. അംബുജം, സി.ജെ. നന്ദകുമാർ, എൽ.ബി.എൻ പ്രഭു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |