തിരുവനന്തപുരം:ഭരത് മുരളി കൾചറൽ സെന്ററിന്റെ ഭരത് മുരളി ചലച്ചിത്ര അവാർഡ് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി നടി നവ്യാനായർക്ക് സമ്മാനിച്ചു.വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തി' എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാർഡിന് നവ്യ അർഹയായത്. 25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം.അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത 'ഭഗവദജ്ജുകം' സിനിമയുടെ സംവിധായകൻ യദുവിജയകൃഷ്ണനെ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ മൊമന്റോ നൽകി ആദരിച്ചു. ജൂറി ചെയർമാൻ പല്ലിശേരി അദ്ധ്യക്ഷത വഹിച്ചു.എം.കെ.സുരേഷ്,സംവിധായകൻ ആർ.ശരത്, സംവിധായകനും എഴുത്തുകാരനുമായ വിജയകൃഷ്ണൻ,കൾചറൽ സെന്റർ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ, സംഗീത സംവിധായകൻ രാജന് കോസ്മിക്,കുടവട്ടൂർ വിശ്വൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |