SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.58 PM IST

പൊലീസിനെ ഉപയോഗിച്ച് സിൽവർലൈൻ നടപ്പാക്കാൻ അനുവദിക്കില്ല : ഉമ്മൻചാണ്ടി

k-rail-

കോട്ടയം: രണ്ട് മണിക്കൂർ ലാഭത്തിനായി ഒന്നര ലക്ഷം കോടി രൂപ മുതൽ മുടക്കി 1383 ഹെക്ടർ സ്ഥലം ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാരിന്റെ വ്യാമോഹം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വികസനത്തിന്റെ പേരിൽ സാമ്പത്തിക നേട്ടം ഉദ്ദേശിച്ച് പാരിസ്ഥിക പഠനം നടത്താതെയും കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗീകാരം ഇല്ലാത്ത പദ്ധതി ഉപേക്ഷിക്കുന്നതു വരെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമര പ്രഖ്യാപനം നടത്തി. മാണി സി. കാപ്പൻ എം.എൽ.എ, പി.സി.തോമസ്, കെ.സി ജോസഫ്, ജോയി എബ്രാഹം, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, ഇ.ജെ ആഗസ്തി, പി.എ സലിം, ടോമി കല്ലാനി, അസീസ് ബഡായി, ബിൻസി സെബാസ്റ്റ്യൻ, കുഞ്ഞ് ഇല്ലമ്പള്ളി, ജോഷി ഫീലിപ്പ്, പി.ആർ സോന, സാജു എം.ഫിലിപ്പ്, മുണ്ടക്കയം സോമൻ, കെ.വി ഭാസി, മദൻലാൽ, കെ.റ്റി ജോസഫ്, പി.എസ് ജയിംസ്, ഫിലിപ്പ് ജോസഫ്, ജി. ഗോപകുമാർ, റഫിക്ക് മണിമല, രാധ വി.നായർ, ശോഭാ സലിമോൻ, സുധാ കുര്യൻ, വി.ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ബാബു കുട്ടൻചിറ, പ്രിൻസ് ലൂക്കോസ്, മാഞ്ഞൂർ മോഹൻകുമാർ, ജയിസൺ ജോസഫ്, തോമസ് ഉഴുന്നാലിൽ, പ്രസാദ് ഉരുളികുന്നം, ചക്കോച്ചൻ മണ്ണനാൽ, എം.ജി ശശിധരൻ, തോമസ് കല്ലാൻ, ജോസ് ജയിംസ്, പ്രമോദ് ഒറ്റക്കണ്ടം, നന്തിയോട് ബഷീർ, ജേക്കബ് കുര്യക്കോസ്, പി.എൻ നൗഷാദ്, ഷിൻസ് പീറ്റർ, സിബി കൊല്ലാട്, മോഹൻ കെ.നായർ, കുര്യൻ പി.കുര്യൻ, റ്റി.സി റോയി, എസ്.രാജീവ്, മാത്തച്ചൻ താമരശ്ശേരി, അനിൽകുമാർ, സാബു മാത്യു, ബാബു കെ. കോര, സതീഷ് ചൊള്ളാനി, സി.വി തോമസുകുട്ടി, എ.സി ബേബിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.