ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ബി.എം.ഡബ്ളിയു. കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയ 3 സീരീസ് ഗ്രാൻലിമോസിൻ കാർ സ്വന്തമാക്കി യുവനായിക സംയുക്തമേനോൻ.
മെൽബൺ റെഡ് മെറ്റാലിക്ക് നിറത്തിലുള്ള ലക്ഷ്വറി കാർ സ്വന്തമാക്കിയ വിവരം സംയുക്താമേനോൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. സാധാരണ 3 സീരീസ് സെഡാനെക്കാൾ നീളം കൂടുതലാണ് ഗ്രാൻ ലിമോസിന്.
''എന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു"വെന്ന കുറിപ്പോടെയാണ്സംയുക്തമേനോൻ തന്റെ പുത്തൻ കാറിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
2016ൽ പോപ്പ് കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സംയുക്താമേനോനെ ശ്രദ്ധേയയാക്കിയത് ടൊവിനോ തോമസ് നായകനായ തീവണ്ടിയാണ്. തുടർന്ന് ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, വെള്ളം, എടക്കാട് ബറ്റാലിയൻ 06, കൽക്കി, എരിഡ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിലാണ്താരം ഇപ്പോൾ അഭിനയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |