നിത്യാമേനോനെയും രൺജി പണിക്കരെയും രോഹിണിയെയും പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി ഡിസംബർ 24ന് ഒ.ടി.ടി പ്ളാറ്റ്ഫോമായ എം.ടാക്കിയിൽ റിലീസ് ചെയ്യും.
ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിവർമ്മനാണ്. സാബു സിറിളാണ് പ്രൊഡക്ഷൻ ഡിസൈനർ. സംവിധായകനോടൊപ്പം ഡോ. കെ.എം. വേണുഗോപാലും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
പ്രഭാവർമ്മയുടെ വരികൾക്ക് രമേഷ് നാരായണൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ശബ്ദമിശ്രണം: റസൂൽ പൂക്കുട്ടി. ദിലീഷ് പോത്തൻ, മഞ്ജുപിള്ള, ബൈജു സന്തോഷ്, സിദ്ധാർത്ഥ് മേനോൻ, ജി. സുരേഷ്കുമാർ, അരിസ്റ്റോ സുരേഷ്, സിജോയ് വർഗീസ് എന്നിവരാണ് കോളാമ്പിയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
എഡിറ്റിംഗ്: അജയ് കുയിലൂർ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, പ്രൊഡക്ഷൻഎക്സിക്യുട്ടീവ് : പ്രതാപൻ കല്ലിയൂർ, കോസ്റ്റ്യൂസ്: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ.
നിർമ്മാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമനയാണ് കോളാമ്പി നിർമ്മിച്ചിരിക്കുന്നത്. പി.ആർ.ഒ: പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |