ബ്ളോക് ബസ്റ്ററായ അയ്യപ്പനും കോ ശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം മുതൽ വീണ്ടും തുടങ്ങി. പവൻ കല്യാണും റാണ ദഗ്ഗു ബഡ്ഡിയും നായകന്മാരാകുന്ന ചിത്രത്തിന് വേണ്ടി ഇരുവരുമൊന്നിച്ചുള്ള സുപ്രധാന രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. തെലങ്കാനയിലെ വികരബാദിലാണ് ചിത്രീകരണം.
പവൻ കല്യാണാണ് മലയാളത്തിൽ ബിജുമേനോൻ അവതരിപ്പിച്ച പൊലീസ് വേഷം തെലുങ്കിൽ കൈയാളുന്നത്. പൃഥ്വിരാജിന്റെ വേഷം റാണ ദഗ്ഗുബഡ്ഡിയും നിത്യാമേനോനും സംയുക്താമേനോനുമാണ് ചിത്രത്തിലെ നായികമാർ.
പുതുവർഷാഘോഷത്തിനായി പവൻ കല്യാൺ വിദേശത്തേക്ക്പോകുന്നതിനാൽ അതിന് മുൻപ് ചിത്രീകരണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
നാഗവംശി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ. എസ്. ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |