SignIn
Kerala Kaumudi Online
Friday, 19 April 2024 5.47 AM IST

അപവാദ പ്രചാരണത്തിന് പിന്നിൽ യോഗത്തിന്റെ വളർച്ചയിൽ വിറളി പൂണ്ടവർ : തുഷാർ വെള്ളാപ്പള്ളി

sndp

പാലാ : എസ്.എൻ.ഡി.പി യോഗത്തിന്റെ അസൂയാവഹമായ വളർച്ചയിൽ വിളറിപൂണ്ട ചിലരാണ് അപവാദപ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ ജ്വാല നേതൃത്വ ക്യാമ്പ് രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിലെ ഡോ. പൽപ്പു നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ആദ്ധ്യാത്മിക - ഭൗതിക വിദ്യാഭ്യാസ സംഘടനാ രംഗങ്ങളിൽ വലിയ വിജയമാണ് യോഗത്തിനുണ്ടായത്. എസ്.എൻ.ഡി.പി യോഗത്തിനെതിരെ ചിലർ പച്ചക്കളമാണ് പ്രചരിപ്പിക്കുന്നത്. സംഘടനയിൽ നിന്ന് പണം മോഷ്ടിച്ചതിന്റെ പേരിൽ പുറത്താക്കിയ ചില കള്ളൻമാരാണ് ഈ പ്രചരണത്തിന് പിന്നിൽ ഇവരിൽ പലർക്കുമെതിരെ നിയമ നടപടികളും സ്വത്ത് ഏറ്റെടുക്കൽ നടപടികളുമൊക്കെ ഇപ്പോൾ നടന്നു വരികയാണ്. സത്യത്തിൽ ഇങ്ങനെ കള്ളപ്രചാരണം നടത്തുന്നവരോട് നന്ദിയാണുള്ളത്. കാരണം സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തവും സുതാര്യവുമാക്കാൻ അവരുടെ ഈ വ്രഥാ ശ്രമം സഹായിക്കുന്നുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടെ അഭൂതപൂർവമായ വളർച്ച ഓരോ യൂണിയനുമുണ്ടായി. 52 വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാനത്ത് ഇന്ന് 100ൽപരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരിയിൽ യൂത്ത്മൂവ്‌മെന്റിന്റെയും വനിതാസംഘത്തിന്റെയും സംസ്ഥാന നേതൃസമ്മേളനങ്ങൾ കണിച്ചുകുളങ്ങരയിൽ വച്ച് നടക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി സമ്മേളനങ്ങളുടെ പരിസമാപ്തിയായി എറണാകുളത്ത് മഹാസംഗമം നടത്തുമെന്നും തുഷാർ പറഞ്ഞു.

യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് നെടുമങ്ങാട് മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലറും സ്‌പൈസസ് ബോർഡ് ചെയർമാനുമായ എ.ജി. തങ്കപ്പൻ, യോഗം കൗൺസിലർ സി.എം. ബാബു എന്നിവർ സംഘടനാ സന്ദേശം നൽകി. സജീഷ് മണലേൽ, അനിൽ കണ്ണാടി, വിവേക് വൈക്കം, അനീഷ് പുല്ലവേലിൽ, എം. മധു, ആർ. രാജീവ്, ഗിരീഷ് കോനാട്ട്, സുരേഷ് പരമേശ്വരൻ, ബിനേഷ് പ്ലാത്താനത്ത്, എം.ബി. ശ്രീകുമാർ, എം.പി.സെൻ, ഇ.ഡി.പ്രകാശൻ, എസ്.ഡി.സുരേഷ് ബാബു, എ.ഡി.പ്രസാദ്, എൻ.കെ. രമണൻ, ബാബു ഇടയാടിക്കുഴി, അഡ്വ.പി.ജീരാജ്, എം.ആർ.ഉല്ലാസ്, എം.വി.അജിത്ത്കുമാർ, ഷെൻസ് സഹദേവൻ, അരുൺ കുളംപള്ളിൽ, പ്രശാന്ത് മനന്താനം, എൻ.വി.ശ്രീകാന്ത്, പി.ജി. റെജിമോൻ, അഖിൽ മാടയ്ക്കൽ, സനോജ് എസ് ജോനകംവിരുത്തിൽ, അച്ചു ഗോപി, ശങ്കർ ദാസ്, ഷീൻ ശ്യാമളൻ, സുധീഷ് ചെമ്പംകുളം, അഖിൽനാഥ്, സി.എസ്. മിഥുൻ, കണ്ണൻ, എം.ജി. അനൂപ്, ബിബിൻ കെ.തമ്പി എന്നിവർ പ്രസംഗിച്ചു.

'യുവത്വം നല്ല നാളേയ്ക്ക് 'എന്ന വിഷയത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശും, 'നവകേരളത്തെ നിർമ്മിച്ച യോഗം ' എന്ന വിഷയത്തിൽ യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോ. സെക്രട്ടറി സജീഷ് കുമാർ മണലേലും ക്ലാസ് നയിച്ചു. യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മറ്റി ചെയർമാൻ ശ്രീദേവ് കെ.എസ്. സ്വാഗതവും, ജില്ലാ കമ്മറ്റി കൺവീനർ അനീഷ് ഇരട്ടയാനി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.