SignIn
Kerala Kaumudi Online
Thursday, 25 April 2024 12.33 PM IST

റീട്ടെയിൽ ഇടപാടുകാർക്ക് ഓഫ്‌ഷോർ സേവനവുമായി ഫെഡറൽ ബാങ്ക്

federal-bank

കൊച്ചി: പ്രവാസികൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഇടപാടുകാർക്ക് വിദേശ കറൻസികളിൽ എളുപ്പം ഇടപാടുകൾ നടത്താനുള്ള സൗകര്യങ്ങളുമായി ഫെഡറൽ ബാങ്ക്. ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയിലെ (ഗിഫ്‌റ്റ് സിറ്റി) ശാഖയിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. വിദേശ കറൻസിയിൽ വായ്‌പ, കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം തുടങ്ങിയ സേവനങ്ങൾ നേടാം.

ഗിഫ്‌റ്റ് സിറ്റി ശാഖയിൽ ഇപ്പോഴുള്ള ട്രേഡ് ഫിനാൻസ്, കോർപ്പറേറ്റ് ലോൺ, ട്രഷറി ഉത്‌പന്നങ്ങൾ തുടങ്ങിയ സേവനങ്ങൾക്ക് പുറമേയാണ് പുതിയ സൗകര്യങ്ങൾ. ഒരുവർഷത്തിന് താഴെ കാലാവധിയുള്ള സ്ഥിരനിക്ഷേപം, വിദേശ കറൻസിയിൽ വ്യക്തിഗത വായ്‌പകൾ തുടങ്ങിയ ഓഫ്‌ഷോർ ബാങ്കിംഗ് സൗകര്യങ്ങളാണ് ഫെഡറൽ ബാങ്ക് ശാഖയിലൂടെയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FEDERAL BANK, OFFSHORE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.