SignIn
Kerala Kaumudi Online
Thursday, 25 April 2024 2.26 AM IST

വസ്ത്രം വാങ്ങിയാൽ ഒരു ലിറ്റർ മുതൽ പത്ത് ലിറ്റർ വരെ പെട്രോൾ സൗജന്യം, ഓഫർ കേരളത്തിലെ വിവിധ ഷോറൂമുകളിൽ

petrol

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് വസ്ത്രം എടുക്കാൻ പോകുകയാണോ. കിടിലൻ ഓഫറുമായി എം സി ആർ വസ്ത്രാലയം എത്തിയിട്ടുണ്ട്. ഇവിടെ നിന്നും വസ്ത്രം എടുത്താൽ ഒരു ലിറ്റർ പെട്രോളാണ് സൗജന്യമായി ലഭിക്കുക. എം സി ആറിന്റെ വിവിധ ഷോറൂമുകളിൽ നിന്ന് ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും. ഓരോ ആയിരം രൂപയ്ക്കും ഓരോ ലിറ്റർ വച്ച് ലഭിക്കുമെന്നതിനാൽ തന്നെ എം സി ആറിന്റെ ഷോറൂമുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഷോറൂമിനടുത്തുള്ള പെട്രോൾ പമ്പുകളുമായി സഹകരിച്ചാണ് എം സി ആർ ഈ ഓഫർ നൽകുന്നത്. കേരളത്തിലുള്ള എം സി ആറിന്റെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാണെന്ന് കമ്പനി പ്രതിനിധികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓരോ ആയിരം രൂപക്കും ഒരു ലിറ്റർ പെട്രോളിന്റെ ഓരോ കൂപ്പൺ വച്ച് ലഭിക്കും. ഷോറൂമിന്റെ അടുത്തുള്ള പമ്പിൽച്ചെന്ന് ഈ കൂപ്പൺ നൽകി പെട്രോൾ അടിക്കാൻ സാധിക്കും. ആയിരം രൂപക്ക് വസ്ത്രം വാങ്ങിച്ചാൽ ഒരു കൂപ്പണും, അയ്യായിരം രൂപക്ക് അഞ്ച് കൂപ്പണും, പതിനായിരം രൂപയ്ക്ക് പത്ത് കൂപ്പണും ഉപഭോക്താവിന് ലഭിക്കും. ഡിസംബർ ആറ് മുതൽ ജനുവരി അഞ്ച് വരെയുള്ള ഒരു മാസത്തേക്കാണ് ഓഫർ കാലാവധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PETROL, OFFER, FUEL, CLOTHES, SHOPPING, MCR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.