കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് ജില്ലാ ഹോമിയോ ആശുപത്രിക്ക് വേണ്ടി പണിത പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇ .ചന്ദ്രശേഖരൻ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഈവനിംഗ് ഒ.പി. ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഐ.ആർ.അശോക് കുമാർ, എസ്.എൻ.സരിത, കെ.ശകുന്തള, ഷിനോജ് ചാക്കോ, മനാഫ് നുള്ളി പാടി, കെ.കെ.വത്സലൻ, എം.ഭാസ്ക്കരൻ, ജോസഫ് വടകര, കെ.രാമകൃഷ്ണൻ, വി.വെങ്കിടേഷ് ,എന്നിവർ പ്രസംഗിച്ചു. സൂപ്രണ്ട് ഡോ: രജിത റാണി സ്വാഗതവും പി.ചന്ദ്രമോഹനൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |