പിടികൂടിയത് 740ഗ്രാം സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് തുടർച്ചയായി മൂന്നാംദിവസവും സ്വർണം പിടികൂടി.ഇന്നലെ പുലർച്ചെ ഷാർജയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാസർകോട് മെടുവിൽ വീട്ടിൽ മനാസിൽ നിന്നാണ് 36.23 ലക്ഷം രൂപയുടെ സ്വർണം കംസ്റ്റംസ് ഓഫിസർമാർ പിടികൂടിയത്.
ഈയാൾ 740ഗ്രാം സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഈയാളെ ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വെള്ളിയാഴ്ച അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 51ലക്ഷം രൂപയുടെയും വ്യാഴാഴ്ച ഷാർജയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെയും സ്വർണവും പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |