SignIn
Kerala Kaumudi Online
Friday, 19 April 2024 11.06 AM IST

തിരൂരിൽ മൂന്നരക്കോടിയുടെ ആധുനിക അറവുശാല

d
D

തിരൂർ: തിരൂർ നഗരസഭയിൽ ആധുനിക അറവുശാലയുടെ നിർമ്മാണോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. പരന്നേക്കാട് പ്രവർത്തിക്കുന്ന പരമ്പരാഗത അറവുശാലയാണ് മൂന്നരക്കോടിയോളം ചെലവിൽ ആധുനികവത്കരിക്കുന്നത്. ആധുനിക മെഷിനറികൾ, ബയോഗ്യാസ് പ്ലാന്റ്, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയാണ് സ്ഥാപിക്കുക.

പരന്നേക്കാട് നിലവിൽ പ്രവർത്തിക്കുന്ന അറവുശാലയുടെ വൃത്തിഹീനമായ ചുറ്റുപാട് മാറ്റിയെടുക്കുന്നതോടെ പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിറവേറുന്നത്. പരമ്പരാഗത രീതിയിലുള്ള അറവുശാലയുടെ പ്രവർത്തനത്താൽ കുടിവെള്ളം വരെ മലിനമാക്കപ്പെടുന്ന അവസ്ഥയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ നസീമ എ.പി അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SLAUGHTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.