ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നഗരത്തിലെ പരാച്ച ചൗക്കിന് സമീപമുള്ള ബാങ്കിനടുത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
സ്ഫോടനത്തെ തുടർന്ന് ബാങ്ക് കെട്ടിടത്തിനും സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബാങ്കിന് സമീപമുള്ള ഓടയിലൂടെ കടന്നു പോകുന്ന വാതക പൈപ്പ്ലൈൻ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വ്യക്തത വരുത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് വാതക പൈപ്പ്ലൈനിലെ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി, സംഭവ സ്ഥലത്തെ കെട്ടിടങ്ങളിൽ നിന്ന് ആൾക്കാരെ ഒഴിപ്പിച്ചു.നിലവിൽ ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |