കരുനാഗപ്പള്ളി: കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക കലോത്സവം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭാ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി അദ്ധ്യക്ഷ എൽ. ശ്രീലത കലോത്സവം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജെ.പി. ജയലാൽ അദ്ധ്യക്ഷനായി. യോഗത്തിൽ കലോത്സവ കൺവീനർ റെജി എസ്. തഴവ, ഉപജില്ലാ സെക്രട്ടറി ഒ. അനീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായായ എൽ.എസ്. ജയകുമാർ, കെ. രാജീവ്, ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീകുമാരൻ പിള്ള എന്നിവർ സംസാരിച്ചു. രചനാ മത്സരങ്ങൾ , കവിതാലാപനം, ലളിതഗാനം, നാടൻ പാട്ട്, ഏകാംഗ അഭിനയം തുടങ്ങിയ ഇനങ്ങളിൽ അമ്പതോളം അദ്ധ്യാപകർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |