മലപ്പുറം: ജില്ലയിൽ ഞായറാഴ്ച 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 3.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,130 സാമ്പിളുകൾ പരിശോധന നടത്തിയതിൽ 128 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ മറ്റിടങ്ങളിൽ നിന്നും ജില്ലയിലെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ 51,46,002 ഡോസ് കൊവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നൽകിയത്. ഇതിൽ 30,86,168 പേർക്ക് ഒന്നാം ഡോസും 20,59,834 പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |