കൊട്ടാരക്കര: 89ാം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആർ. ശങ്കറിന്റെ ജന്മസ്ഥലമായ പുത്തൂരിൽ നിന്ന് ശിവഗിരി തീർത്ഥാടന പദയാത്ര നടത്താൻ സംഘം നേതൃയോഗം തീരുമാനിച്ചു. കൊല്ലത്തു നടന്ന നേതൃയോഗത്തിൽ ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, ഓടനാവട്ടം ബി. ഹരീന്ദ്രൻ, ശാന്തിനി എസ്. കുമാരൻ, ഉദയഗിരി രാധാകൃഷ്ണൻ, ലതികാരാജൻ, ഉമാദേവി എന്നിവർ സംസാരിച്ചു. പദയാത്രാ നടത്തിപ്പിനായി എഴുകോൺ രാജ്മോഹൻ (ചെയർമാൻ), ഓടനാവട്ടം എം. ഹരീന്ദ്രൻ (വൈസ് ചെയർമാൻ) ബി. സ്വാമിനാഥൻ (ജനറൽ കൺവീനർ), ശാന്തിനി എസ്. കുമാരൻ ( ജോയിന്റ് കൺവീനർ), വർക്കല മോഹൻദാസ് (കോ ഓർഡിനേറ്റർ), ഉമാദേവി (വനിതാസംഘം കൺവീനർ), ക്ളാപ്പന സുരേഷ് (പ്രാർത്ഥനാസംഘം കൺവീനർ), ഉദയഗിരി രാധാകൃഷ്ണൻ (പബ്ളിസിറ്റി കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |