SignIn
Kerala Kaumudi Online
Thursday, 25 April 2024 6.16 AM IST

ചാർജ് ചെയ്യവെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു,​ ഒരു മരണം

electric-scooter-battery-

ന്യൂഡൽഹി: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഗുരുഗ്രാം സ്വദേശിയായ സുരേഷ് സാഹുവാണ് (60) മരിച്ചത്. സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനൂജ് (14) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഗുരുഗ്രാം സെക്ടർ 44 ലെ കൻഹായ് ഗ്രാമത്തിലാണ് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

ഒറ്റമുറി വീടിനുള്ളിൽ രാത്രി ഇലക്ട്രിക് സ്‌കൂട്ടർ ചാർജ് ചെയ്യാൻ വച്ച ശേഷം കുടുംബാംഗങ്ങൾ അഞ്ച് പേരും ഈ മുറിയിൽത്തന്നെ ഉറങ്ങാൻ കിടക്കുകയായിരുന്നു. ചാർജിംഗിനിടെ അമിതമായി ചൂടായ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോഴുണ്ടായ തീ വീടിനുള്ളിലെ തുണികളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ആളിപ്പടരുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.അഗ്നിശമന സേന ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗുരുഗ്രാമിൽ ചായക്കട നടത്തുകയാണ് സുരേഷ്. മക്കളായ മനോജും സരോജും ഇതേ കടയിലെ ജോലിക്കാരാണ്. അനൂജ് വിദ്യാർത്ഥിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTRIC BLAST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.