ധാക്ക : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്നലെ നടന്ന റൗണ്ട് റോബിൻ ലീഗ് മത്സരത്തിൽ ജപ്പാനെ മറുപടിയില്ലാത്ത ആറുഗോളുകൾക്ക് കീഴടക്കി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ.ഇന്ത്യയ്ക്ക് വേണ്ടി ഹർമൻപ്രീത് സിംഗ് ഇരട്ടഗോളടിച്ചു. ദിൽപ്രീത്,ജാരെമൻസിംഗ്,സുമിത്ത്,ഷംഷേർ സിംഗ് എന്നിവർ ഓരോ ഗോളടിച്ചു. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. പത്തുപോയിന്റ് നേടിയ ഇന്ത്യ നേരത്തേ സെമിഫൈനൽ ഉറപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |