SignIn
Kerala Kaumudi Online
Thursday, 25 April 2024 11.16 AM IST

സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് തുടക്കം

campaign

പാലക്കാട്: സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയിൽ തുടക്കമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കെ. ശാന്തകുമാരി എം.എൽ.എ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

സ്ത്രീധനം നൽകില്ലെന്നും വാങ്ങില്ലെന്നുമുള്ള തീരുമാനം ഓരോ സ്ത്രീയും കർശനമായി നടപ്പാക്കണമെന്ന് കെ.ശാന്തകുമാരി എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനമോൾ അദ്ധ്യക്ഷയായി. സാഹിത്യകാരി എം.ബി. മിനി മുഖ്യാതിഥിയായി. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചയാകുമ്പോൾ തീരുമാനങ്ങളെടുക്കാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്നും പിന്നോട്ട് നയിക്കുന്ന പൊതുബോധനിർമിതി തകർക്കാൻ സ്ത്രീകൾ തയാറാവണമെന്നും എം.ബി. മിനി പറഞ്ഞു. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ പി. സെയ്തലവി, എ.ഡി.എം.സി എസ്. സവ്യ, കുടുംബശ്രീ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് നഗരത്തിൽ നടന്ന ബൈക്ക് റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനമോൾ ഫ്ളാഗ് ഒഫ് ചെയ്തു. ഗവ. മോയൻസ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച ബൈക്ക് റാലി സിവിൽ സ്റ്റേഷനിൽ സമാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, NAVAKERALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.