കോഴിക്കോട്: ആലപ്പുഴ മണ്ണഞ്ചേരിയിലെ ഷാന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്നും വത്സൻ തില്ലങ്കേരിയുടെ പരിപാടിയ്ക്ക് ശേഷമാണ് ആക്രമണം നടന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയും കൊന്നൊടുക്കിയും സവർണ സാമ്രാജ്യം വികസിപ്പിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാടുന്ന എസ്.ഡി.പി.ഐയെ തകർക്കുക ആർ.എസ്.എസിന്റെ താത്പര്യമാണ്. സർക്കാർ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |