Kerala Kaumudi Online
Friday, 24 May 2019 5.05 AM IST

ശബരിമലയുടെ പേരിൽ ബി.ജെ.പി വോട്ട് ചോദിക്കില്ല, അവസാന ദിവസങ്ങളിൽ ഇരുമുന്നണികളെയും വീഴ്‌ത്താനുള്ള തന്ത്രമിങ്ങനെ

sabarimala

തിരുവനന്തപുരം: വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നിൽക്കെ ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ കർശനമായ നിർദ്ദേശങ്ങളുണ്ടെങ്കിലും സാങ്കേതികമായി അതിനെ മറികടന്ന് ശബരിമല വിഷയത്തിൽ ഊന്നാനാണ് ബി.ജെ.പി നീക്കം. ഇതിന്റെ ഭാഗമായി, കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത ആക്രമണമാണ് നടത്തിയത്. ഈശ്വരന്റെ പേര് പേര് പരാമർശിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്യുന്ന സർക്കാരാണിതെന്ന് അദ്ദേഹം കുറ്രപ്പെടുത്തി. കോൺഗ്രസിനെയും മോദി വിമർശിച്ചു. ശബരിമലയുടെ പേരെടുത്ത് പറയാതെ, വിഷയത്തിൽ കേരളത്തിൽ കോൺഗ്രസ് ഒരു നിലപാടെടുക്കുമ്പോൾ ഡൽഹിയിൽ മറ്രൊരു നിലപാടാണെടുത്തതെന്നും കുറ്രപ്പെടുത്തിയിരുന്നു.

പാർലമെന്റിലും കോടതിയിലും വിശ്വാസികൾക്കനുകൂലമായ നിലപാടാണ് ബി.ജെ.പി സ്വീകരിക്കുകയെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ശബരിമലയ്ക്കായി നിയമനിർമ്മാണം നടത്തുമെന്ന സൂചനയും പ്രധാന മന്ത്രി നൽകിയിരുന്നു. ശബരിമല ഏറ്രവും ചർച്ച ചെയ്യപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും നാളെയെത്തുന്നുണ്ട്. ഉച്ചയ്ക്ക് 3 ന് ആയിരക്കണക്കിന് പ്രവർത്തകരുമായി അദ്ദേഹം റോഡ് ഷോ നടത്തും. പിന്നീട് പൊതുയോഗത്തിലും സംസാരിക്കും. ഇതേ വിഷയം തന്നെയായിരിക്കും അമിത് ഷായും ഉന്നയിക്കുക.

ശബരിമല വിഷയം ഉയർത്തിയാൽ രണ്ടു മുന്നണികളും പ്രതിക്കൂട്ടിലാകും എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ബി.ജെ.പി ഏറ്രവും കൂടുതൽ വിജയപ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാവുമെന്ന് ഭയക്കുന്ന ബി.ജെ.പി അതിനെ മറികടക്കാൻ പരമാവധി ഭൂരിപക്ഷ വോട്ട് നേടാനുള്ള ശ്രമത്തിലാണ്. ശബരിമലയുടെ പേരിൽ നേരിട്ട് വോട്ട് ചോദിക്കുന്നതിന് ബി.ജെ.പിക്ക് പാർട്ടി എന്ന നിലയിൽ തിര‌ഞ്ഞെടുപ്പ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വിലക്കുള്ളതിനാൽ ശബരിമല കർമ്മ സമിതിയാണ് ക്യാമ്പയിനുകൾ നടത്തുന്നത്. കർമ്മ സമിതിയുടെ നേതൃത്വത്തിൽ ആ‌ർ.എസ്. എസ് പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണങ്ങളും നടത്തുന്നുണ്ട്.

പമ്പാ ആരതി

21 ന് വൈകിട്ട് 5ന് ആറന്മുള സത്രക്കടവിൽ ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന പമ്പാ ആരതിയും സംഘടിപ്പിപ്പിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള സംഘാടക സമിതിയുടെ പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദക്ഷിണ ഗംഗാ ആരതിയെന്ന് വിശേഷിപ്പിക്കുന്ന ഈ ചടങ്ങിൽ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് ഗംഗാആരതിക്ക് നേതൃത്വം നൽകുന്ന പരികർമ്മികളെയും കൊണ്ടുവരുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIMALA, SABARIMALA BJP, SABARIMALA WOMEN ENTRY, SABARIMALA PROTEST, SABARIMALA KARMA SAMITHI, BJP, NARENDRAMODI, MODI ON SABARIMALA, AMIT SHAH, MODI KERALA VISIT
KERALA KAUMUDI EPAPER
TRENDING IN LOKSABHA POLL 2019
VIDEOS
PHOTO GALLERY
TRENDING IN LOKSABHA POLL 2019