SignIn
Kerala Kaumudi Online
Saturday, 20 April 2024 1.29 AM IST

അഞ്ജു ബോബിക്ക് ആദരം 24ന്

anju

ചങ്ങനാശേരി: ലോക അത്‌ലറ്റിക്ക് സംഘടനയുടെ വുമൺ ഒഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട അഞ്ജു ബോബി ജോർജിന് ജന്മനാടായ ചങ്ങനാശേരിയിൽ 24 ന് സ്വീകരണം നൽകും. മണ്ഡലം വികസന സമിതിയാണ് ചടങ്ങ് നടത്തുന്നത്. അഞ്ജു പരിശീലനം നടത്തിയിരുന്ന മുൻസിപ്പൽ സ്റ്റഡിയത്തിൽ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആനയിക്കും. ചങ്ങനാശേരി മണ്ഡലം വികസന സമിതി ചെയർമാൻ സാജൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. കളക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ചെയർപേഴ്‌സൺ സന്ധ്യാ മനോജ്, സോഫി ലാലിച്ചൻ, ബീനാ ജിജൻ, ഡോ. അനിതാ ജോസ്, ഡോ.സുജാതാ എസ് ഫാ.തോമസ് പാറത്തറ, സാജു മഞ്ചേരിക്കളം, പി.ബി വിജയൻ, സൈബി അക്കര തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ANJU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.