വിഴിഞ്ഞം: ദേശീയ സ്കേറ്റ് ബോർഡ് മത്സരത്തിൽ വിഴിഞ്ഞം തീരദേശത്തെ കുട്ടികൾക്ക് മികച്ച നേട്ടം. 2 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും അടക്കം 6 മെഡലുകളാണ് നേടിയത്.
റോളർ സ്കെറ്റിംഗ് ഫെഡറേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പഞ്ചാബിൽ വച്ചായിരുന്നു മത്സരം. വിദ്യദാസ്, അശ്വിൻ എന്നിവരാണ് സ്വർണം നേടിയത്. ജെ. ജ്വാഷൻ, ജെ. മിനി എന്നിവർ വെള്ളിയും, വിനീഷ് വെങ്കലവും നേടി. തുടർച്ചയായി മൂന്നാം വട്ടമാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. കോവളം സ്കേറ്റ് ക്ലബിന് കീഴിലാണ് ഇവർ പരിശീലനം നടത്തുന്നത്.
നവംബർ 11ന് കോഴിക്കോട് നടന്ന സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത തീരദേശത്തെ കുട്ടികൾ നേടിയത് 6 സ്വർണവും 2 വെള്ളിയും 1 വെങ്കലവുമാണ്. വിനീതാണ് പരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |