SignIn
Kerala Kaumudi Online
Saturday, 20 April 2024 7.19 AM IST

'ഭൂഗോളത്തിന്റെ സ്പന്ദനമറിയേണ്ടേ ',​ വരു ഉല്ലാസഗണിതത്തിലേക്ക്

ullasam
ഉല്ലാസ ഗണിതം ചിത്രീകരണ സ്റ്റുഡിയോ സമഗ്ര ശിക്ഷ കേരളം ഡയരക്ടർ ഡോ. എ.പി. കുട്ടിക്കൃഷ്ണൻ സന്ദർശിക്കുന്നു

ചെറുവത്തൂർ: കൊവിഡ് കാലം കടന്ന് വിദ്യാലയത്തിലെത്തിയ കുട്ടികൾക്ക് ഗണിതപഠനത്തിന്റെ രസച്ചെപ്പ് തുറക്കാൻ ഉല്ലാസഗണിതവും ഗണിതവിജയവും പുതിയ രൂപത്തിലെത്തുന്നു. സമഗ്രശിക്ഷ കേരളം നേരത്തെ തുടങ്ങിയ ഈ പദ്ധതികൾ കൊവിഡ് വ്യാപനത്തെ തുടർന്ന് പൂർണ്ണതയിലെത്തിയിരുന്നില്ല.ഗണിതകളികൾ കുഞ്ഞുകുഞ്ഞു വീഡിയോകളിലൂടെയാണ് ഇനി വിദ്യാലയങ്ങളിലേക്കും വീടുകളിലേക്കുമെത്തുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലായാണ് ചിത്രീകരണം. ഒന്നാം ക്ലാസിലെ ഉല്ലാസഗണിതവും, മൂന്നാംക്ലാസിലെ ഗണിതവിജയവും കാസർഗോഡ് ജില്ലയിലാണ് ചിത്രീകരിച്ചത്. സമഗ്ര ശിക്ഷ കേരളം ഡയരക്ടർ ഡോ.എ.പി.കുട്ടികൃഷ്ണൻ പ്രോഗ്രാം ഓഫീസർമാരായ എ.കെ.സുരേഷ് കുമാർ, ആർ.പി.അമൂൽറോയ് , പ്രീതി.എം.കുമാർ, കോർഡിനേറ്റർ ടി.പി.റജുലാൽ ചിത്രീകരണസ്ഥലങ്ങൾ സന്ദർശിച്ചു. ബി.ആർ.സി പരിശീലകരായ അനൂപ് കുമാർ കല്ലത്ത്, പി.വി ഉണ്ണിരാജൻ, രാജഗോപാലൻ എന്നിവരാണ് ചിത്രീകരണത്തിന് നേതൃത്വം നൽകുന്നത്.പദ്ധതികളുടെ ജില്ലാതല പരിശീലനങ്ങൾ ഈ മാസം ആരംഭിക്കും. തുടർന്ന് അദ്ധ്യാപകർക്ക് പരിശീലനം നൽകും.


സ്‌മൈലി ബോർഡുകളിൽ കളിക്കാം, കണക്ക് പഠിക്കാം

മഞ്ചാടിമുത്തുകൾ, സ്‌മൈലി ഗെയിംബോർഡ്, ബഹുവർണ ടോക്കണുകൾ.. കണക്ക് പഠിക്കാനുള്ള പഠനസാമഗ്രികളാണിങ്ങനെയൊക്കെയാണ്. സംഖ്യാകാർഡുകൾ, ചിത്രങ്ങൾ ഉള്ള ഗെയിംബോർഡുകൾ, സങ്കലനവ്യാഖ്യാന കാർഡുകൾ എന്നിവയെല്ലാം ഉപയോഗിച്ച്, കളികളിലൂടെ കുട്ടികൾക്ക് കണക്ക് പഠിക്കാം. ക്ലാസിലെ എല്ലാ കുട്ടികൾക്കും അടിസ്ഥാന ഗണിതശേഷി ഉറപ്പാക്കാനുള്ള ദൈനംദിന പരിപാടികളാണ് ഉല്ലാസഗണിതം പദ്ധതിയിലുള്ളത്. അക്കങ്ങൾപഠിക്കാനും ഒപ്പം ക്രിയകൾ ചെയ്യാനും കുട്ടികളെ ഇതുവഴി പ്രാപ്തരാക്കും.

ഗണിതവിജയം

മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളുടെ ഗണിതപഠനശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഗണിതവിജയം പദ്ധതി. ഇതും വീഡിയോകളിലൂടെ കണ്ടു പഠിക്കാം.

കുട്ടികൾക്ക് സ്വയംപഠിക്കാൻ അവസരമൊരുക്കുകയും സമ്പൂർണഗണിതശേഷി ആർജിക്കാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം-

സമഗ്രശിക്ഷാ കേരളം ഡയരക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.