SignIn
Kerala Kaumudi Online
Thursday, 25 April 2024 11.12 PM IST

തിളച്ച വെള്ളത്തിൽ പാറ്റയെ ഇടും ജപ്പാൻകാരുടെ സ്വന്തം ' കോക്രോച്ച് ബിയർ '

ghyhghg

ടോക്യോ : നമ്മുടെ നാട്ടിൽ സുലഭമായി കാണപ്പെടുന്ന ജീവിയാണ് പാറ്റ. പല വീടുകളിലും ശല്യക്കാരുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാറ്റയെ ജീവനായി കണക്കാക്കുന്ന നാട്ടുകാരുമുണ്ട്,അങ്ങ് ജപ്പാനിൽ .പാറ്റയെ വച്ച് രുചികരമായ ബിയർ ഉണ്ടാക്കി കുടിക്കുന്നതാണ് ജപ്പാൻകാരുടെ ഹോബി. ജപ്പാൻകാരുടെ പരമ്പരാഗത പാനീയമായ കോക്രോച്ച് ബിയറും അതിലെ പ്രധാന ഇൻഗ്രീഡിയൻസുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെറിയൊരു പുളിരസമുളള ഈ ബിയർ നിർമ്മിച്ചിരിക്കുന്നത് ശുദ്ധജലത്തിൽ കാണപ്പെടുന്ന പാറ്റകൾ കൊണ്ടാണ്. ഇവയെ പിടികൂടി ശുദ്ധമായ ചൂടുവെള്ളത്തിൽ തിളപ്പിച്ച് നാല് ദിവസം വരെ സൂക്ഷിക്കും. അപ്പോഴേക്കും സൂപ്പ് പോലെയുളള ഈ ബിയർ തയ്യാർ. കൊഞ്ചു സോർ അഥവാ ഇൻസെക്ട് സോർ എന്നാണ് ഇത് അറിയപ്പെടുന്നത്. 20ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉപയോഗിച്ചിരുന്ന 'കബുടോകമ' എന്ന പരമ്പരാഗത രീതിയിലാണ് ഈ ബിയർ വാറ്റിയെടുക്കുന്നത്.

ഏകദേശം 450 രൂപയാണ് ഒരു കുപ്പി ബിയറിന്റെയും വില. വളരെ ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുവായാണ് ഈ പ്രാണികളെ ജപ്പാൻകാർ കാണാറുള്ളത്. ആൺ തായ്വാനീസ് പാറ്റയെ വേവിച്ച് സൂപ്പാക്കിയും, സ്റ്റൂ ആയോ ജപ്പാനിൽ ഭക്ഷിക്കാറുണ്ട്. പാറ്റകൾക്ക് പുറമെ പട്ടുനൂൽപ്പുഴു, പല്ലി,ചീവീട്, പുൽച്ചാടി എന്നിവയുടെ ലാർവ്വകളും ജപ്പാൻകാരുടെ ഇഷ്ട വിഭവമാണ്. ഇവിടെയുള്ളവർ ലാർവകളെ സോയസോസും പഞ്ചസാരയും ചേർത്ത് പാകം ചെയ്താണ് പ്രധാനമായും കഴിക്കാറുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.