SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.15 AM IST

വെള്ളൂർ എച്ച്.എൻ.എൽ ഇനി കെ.പി.പി.എൽ

sad

 ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിക്കും

 മേയിൽ ഉത്‌പാദനം തുടങ്ങും

കോട്ടയം: കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനസർക്കാർ ഏറ്റെടുത്ത കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) 2022 ജനുവരി ഒന്നുമുതൽ കേരള പേപ്പർ പ്രൊഡക്‌ട് ലിമിറ്റഡ് (കെ.പി.പി.എൽ) എന്നപേരിൽ പ്രവർത്തനം ആരംഭിക്കും. മെഷീനുകളുടെ അറ്റകുറ്റപണികളും നവീകരണവും പൂർത്തിയാക്കി മേയ്-ജൂണോടെ പേപ്പർ ഉത്പാദനവും തുടങ്ങും. വ്യവസായ വകുപ്പുമന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ഇന്നലെ വെള്ളൂരിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി.

പേരുമാറ്റത്തിന് കമ്പനി രജിസ്‌ട്രാറുടെ അനുമതി ലഭിച്ചു. റീസൈക്കിൾ ചെയ്ത പേപ്പറും ഇറക്കുമതി ചെയ്യുന്ന പേപ്പർ പൾപ്പും ഉപയോഗിച്ചായിരിക്കും കമ്പനിയിൽ ആദ്യഘട്ടത്തിൽ ന്യൂസ് പ്രിന്റ് ഉത്പാദനം. നാലുഘട്ടങ്ങളിലായാണ് വികസനപ്രവർത്തനങ്ങൾ. തുടക്കത്തിൽ നിലവിലെ ഉപഭോക്താക്കൾക്ക് പുറമേ സർക്കാർ വകുപ്പുകൾ, കേരള ബുക്‌സ് ആൻഡ് പബ്ലിഷേഴ്സ് എന്നിവർക്ക് പേപ്പറുകൾ നൽകും.

കേന്ദ്രത്തിന്റെ വില്പനയും

കേരളത്തിന്റെ നേട്ടവും

സാമ്പത്തികഞെരുക്കം മൂലം പ്രവർത്തനം നിറുത്തിയ എച്ച്.എൻ.എല്ലിനെ കേന്ദ്രം വില്പനയ്ക്ക് വച്ചപ്പോൾ 146 കോടി രൂപയ്ക്കാണ് കേരളം സ്വന്തമാക്കിയത്. പൂട്ടുന്നവേളയിൽ 260 സ്ഥിരം ജീവനക്കാരും 200 കരാർ തൊഴിലാളികളും കമ്പനിയിലുണ്ടായിരുന്നു. ഇവരെ ഘട്ടംഘട്ടമായി പുനർവിന്യസിക്കും.

₹1,​900 കോടിയുമായി

റബർ പാർക്ക്

700 ഏക്കറാണ് കമ്പനിക്ക് കീഴിലുള്ളത്. ഇതിൽ 500 ഏക്കറിൽ സിയാൽ മോഡലിൽ റബർ പാർക്ക് സ്ഥാപിക്കും. 1,​900 കോടി രൂപയാണ് നിക്ഷേപം. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 4.5 കോടി രൂപ സംസ്ഥാനം അനുവദിച്ചിരുന്നു.

1982ൽ വെള്ളൂരിൽ മൂവാറ്റുപുഴയാറിന്റെ തീരത്താണ് സംസ്ഥാനസർക്കാർ നൽകിയ ഭൂമയിൽ എച്ച്.എൻ.എൽ പ്രവർത്തനമാരംഭിച്ചത്. പ്രതിദിനം 300 ടൺ ന്യൂസ്‌പ്രിന്റ് ഉത്പാദിപ്പിച്ചിരുന്നു. 453 ജീവനക്കാരും 700 കരാർ തൊഴിലാളികളും 300 അപ്രന്റീസുമാരും ഉണ്ടായിരുന്നു. നഷ്‌ടംമൂലം 2019 ജനുവരി ഒന്നിനാണ് കമ്പനി പൂട്ടിയത്.

''എച്ച്.എൻ.എൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ കെ.പി.പി.എൽ ആയി മാറുന്നതോടെ വൻ വികസനമാകും ഭാവിയിൽ ഉണ്ടാവുക. സിയാൽ മോഡൽ റബർപാർക്ക് റബർ മേഖലയിലും ഉണർവുണ്ടാക്കും""

വി.എൻ. വാസവൻ,

സഹകരണ മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, HNL, VELLOOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.