കൽപകഞ്ചേരി : കൽപ്പകഞ്ചേരി ഐവന്ത്രൻ പരദേവതാ ക്ഷേത്രത്തിൽ നടന്നു വരുന്ന മണ്ഡല മഹോത്സവത്തിന് ഭക്തജന സാന്നിദ്ധ്യം ശ്രദ്ധേയമായി. നിത്യേന വിശേഷാൽ പൂജ, വൈകിട്ട് ചുറ്റുവിളക്ക്, ഭജന, ലഘു ഭക്ഷണ വിതരണം എന്നിവയുണ്ട്. 25ന് രാവിലെ 10ന് കുട്ടികളുടെ കലാപരിപാടികൾ , ഭക്തി പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, ഉച്ചയ്ക്ക് രണ്ടിന് നൃത്ത നൃത്ത്യങ്ങൾ. വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം സിനിമ സീരിയൽ കലാകാരൻ നന്ദകിഷോർ നെല്ലിക്കൽ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഭക്തിഗാനമേള. ഞായറാഴ്ച 11 മുതൽ ഒന്നു വരെയും രണ്ടുമുതൽ അഞ്ചു വരെ കലാപരിപാടികൾ . വൈകിട്ട് ഏഴിന് ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം, 8.30 മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കൊട്ടിവരവുകൾ ക്ഷേത്രത്തി
ലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |