തിരുവനന്തപുരം: കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെയും ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.
നാളെ രാവിലെ 9.30ന് മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരൻ സ്മൃതി മണ്ഡപത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തും. രാവിലെ 10ന് കെ.പി.സി.സി ഓഫീസിൽ അനുസ്മരണ സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. അനുസ്മരണ പരിപാടികൾക്ക് ശേഷം രാവിലെ 11ഓടെ നിയുക്ത മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ ചുമതലയേറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |