SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.14 PM IST

പതിനാല് ദിവസം പിന്നിട്ട് സർക്കാർ ഡോക്ടർമാരുടെ നിൽപ്പ് സമരം

ddd

തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ നടത്തുന്ന നിൽപ്പ് സമരം പതിനഞ്ചാം ദിവസത്തിലേക്ക്. ഇന്നലെ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.ജി.എം.ഒ.എ മുൻ സംസ്ഥാന സെക്രട്ടറി ഡോ. കെ. ദിനേഷ് ഉദ്ഘാടനം ചെയ്തു.

ഡോക്ടർമാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങൾക്കുള്ള പരിഹാരം സർക്കാർ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഡോ. എ. ജമാൽ അഹമ്മദ്, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്യാം സുന്ദർ, ജില്ലാ പ്രസിഡന്റ് ഡോ.രമേഷ് ഡി.ജി, ജില്ലാ സെക്രട്ടറി ഡോ.മുഹമ്മദ് റിയാസ്, വൈസ് പ്രസിഡന്റ് ഡോ.സുരേശൻ എൻ.വി, ഡോ.നാരായണ നായിക്ക് ബി, ഡോ.എം.മുഹമ്മദ്, ഡോ.എം.കുഞ്ഞിരാമൻ, ഡോ.സി.സുകു, ഡോ.പി.വി.സുനിൽ ചന്ദ്രൻ, ഡോ.ശരത്ത്, ഡോ.പ്രസാദ് തോമസ് എന്നിവർ പങ്കെടുത്തു. അനിശ്ചിതകാല സമരത്തിന്റെ പതിനഞ്ചാം ദിവസമായ ഇന്ന് കെ.ജി.എം.ഒ.എ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം കൊടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.