കണ്ണൂർ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുഴത്തടം സ്വദേശി മുഹമ്മദ് ഷഹസാദ് അബ്ദുൾ (32) നെയാണ് ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും കാൾടെക്സിന് സമീപം വച്ച് പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും ഏകദേശം പതിനായിരത്തോളം രൂപ വില വരുന്ന 1.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഗൾഫിൽ ജോലി ചെയ്തുവരുകയായിരുന്ന ഷഹസാദ് ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്. ഗോവയിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ നസീബ്, എ.എസ്.ഐ അജയൻ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |