വീണ്ടും ഗ്ളാമർ ഫോട്ടോ ഷൂട്ടുമായി ഗായിക അഭയഹിരൺമയി. ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഫോട്ടോ ഷൂട്ടിന്റെ ചില വീഡിയോകളും അഭയ പങ്കുവച്ചിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് തക്ക മറുപടി നൽകാറുണ്ട് അഭയ ഹിരൺമയി. അടുത്തിടെ അല്ലു അർജുൻ അതിഥിയായി എത്തിയ പൊതു പരിപാടിക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ അഭയയ്ക്ക് എതിരെ സമൂഹമാദ്ധ്യമങ്ങളിൽ മോശം കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ജീവിതപങ്കാളിയായ സംഗീത സംവിധായകൻ ഗോപിസുന്ദറും ഒപ്പമുള്ള മനോഹര ചിത്രങ്ങളും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 2017ൽ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപിസുന്ദർ ഈണമിട്ട ഗാനത്തിലൂടെയാണ് അഭയഹിരൺമയി ഗായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്. നാക്കു പെന്റ നാക്കു ടാക്ക, ടു കൺട്രീസ്, ജെയിംസ് ആൻഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളിലും അഭയ പാടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |