ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് ജനുവരി 14നാണ് തിയേറ്ററിലെത്തുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായിദുൽഖർ സൽമാൻ പ്രഖ്യാപിച്ചത്. ഇപ്പോൾ മമ്മൂട്ടിയുംസല്യൂട്ടിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് ചിത്രത്തിന്റെ റിലീസ് വിവരംപങ്കുവെച്ചിരിക്കുകയാണ്.ദുൽഖറിന്റെ കുറുപ്പ് സിനിമയുടെ റിലീസ് സമയത്തും മമ്മൂട്ടി ഫേസ് ബുക്കിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു. പിന്നീട്നടന്ന വാർത്ത സമ്മേളനത്തിൽ ദുൽഖർ താനാണ് വാപ്പച്ചിയുടെ ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചതെന്ന് പറയുകയുണ്ടായി.
ഇപ്പോൾ സല്യൂട്ടിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ ആരാധകർ കമന്റ്ചെയ്യുന്നതും ഇക്കാര്യമാണ്.ദുൽഖർ വീണ്ടും മമ്മൂട്ടിയുടെ ഫോൺഅടിച്ചുമാറ്റിയോ എന്നാണ് ആരാധകരൻ ചോദിക്കുന്നത്. അതേസമയം റോഷൻആൻഡ്രൂസിന്റെ സംവിധാനത്തിൽ ആദ്യമായാണ് ദുൽഖർ അഭിനയിക്കുന്നത്.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ചിത്രത്തിൽ ദുൽഖർ ഐപിഎസ് ഓഫീസറായാണ് എത്തുന്നത്. അരവിന്ദ് കരുണാകരൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. എം സ്റ്റാർ ക്രിയേഷൻസുമായി ചേർന്ന് ദുൽഖറിന്റെ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |