കോട്ടയം: ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ കോട്ടയം ജില്ലാതല സമാപന സമ്മേളനം 24ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉപഭോക്തൃ സംബന്ധമായ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ് നയിക്കും. ജില്ലാതല സ്കൂൾ, പ്ലസ്ടു തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കും കോളേജ് തലത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിച്ചവർക്കുമുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |