SignIn
Kerala Kaumudi Online
Thursday, 25 April 2024 10.16 AM IST

നഷ്ടമായത് പരിസ്ഥിതിയുടെ കാവലാൾ

df

 യുവനേതാക്കൾക്കെല്ലാം ഊർജ്ജവും പ്രചോദനവും കർമശേഷിയും വമിപ്പിക്കുന്ന സ്രോതസ്സിനെ ആണ് ഇല്ലാതാക്കുന്നത്.-

ഡീൻ കുര്യാക്കോസ് എം.പി

 സ്വന്തം രാഷ്ട്രീയ നിലപാടുകളെ എക്കാലവും ഉയർത്തിപ്പിടിച്ച പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്-
ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ

 പി.ടി. തോമസ് എം.എൽ.എയുടെ വയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് ഊർജ്ജസ്വലനായ രാഷ്ട്രീയ നേതാവിനെയും പ്രഗത്ഭനായ പാർലമെന്റേറിയനെയുമാണ്. നിയമസഭയ്ക്കകത്തും പാർലമെന്റിനകത്തും കരുത്തുറ്റ നിലപാടുകളുടെ കാമ്പുള്ള വാക്കുകളായിരുന്നു പി.ടി. ശരിയെന്നു ബോദ്ധ്യമുള്ളതിനായി അണുവിട വ്യതിചലിക്കാത്ത സമര വ്യക്തിത്വമായിരുന്നപ്പോഴും കോൺഗ്രസിന്റെ ആദർശങ്ങളിൽ നിന്ന് അല്പംപോലും അദ്ദേഹം മാറി നടന്നിട്ടില്ല. എല്ലാ കാലവും മണ്ണിന്റെയും മനുഷ്യന്റെയും പരിസ്ഥിതിയുടെയും ശബ്ദമായിരുന്നു അദ്ദേഹം.
മുഹമ്മദ് ഷിയാസ്
ഡി.സി.സി പ്രസിഡന്റ്

 പരിസ്ഥിതി സംരക്ഷണത്തിലടക്കം നിലപാടുകളിൽ ഉറച്ചു നിന്ന് മാതൃക കാട്ടിയ ഒരു നിയമസഭാ സാമാജികനായിരുന്ന പി.ടി.തോമസ്.-
കേരളാ നദീസംരക്ഷണ സമതി


ഒരു നേതാവ് എങ്ങനെയുള്ള ആളായിരിക്കണം എന്നതിന്റെ നേർക്കാഴ്ചയാണ് പി.ടി.തോമസ്. അറിയാതെ എന്തും പറയാനും പ്രവർത്തിക്കാനും തയാറായവരുടെ ഇടയിൽ വേറിട്ടു നിൽക്കുന്ന വ്യക്തിത്വം.-
പി.പി.മുകുന്ദൻ
മുതിർന്ന ബി.ജെ.പി നേതാവ്

 നാടിന്റെ ശബ്ദമായും ഉറച്ച നിലപാടുകൾകൊണ്ടും കേരളത്തിലെ രാഷ്ട്രീയ രംഗത്തും കോൺഗ്രസ് പ്രസ്ഥാനത്തിനകത്തും ജ്വലിച്ചുനിന്ന സൗമ്യനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.ടി.-
അനു ചാക്കോ
ദേശീയ സെക്രട്ടറി
രാഷ്ട്രീയ ജനതാ ദൾ

 ഉറച്ച മതേതര ജീവിതം ഉയർത്തിപ്പിടിച്ച അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പി ടി തോമസ്.-
ബിജു തേറാട്ടിൽ

ജില്ലാ പ്രസിഡന്റ്

ആ‌ർ.ജെ.ഡി

ആദർശധീരനും നിലപാടുകളിൽ ഉറച്ച് നിന്ന സാധാരണ ജനങ്ങളെ ചേർത്തുപിടിച്ച പി.ടി തോമാസ് എം.എൽ.എ യുടെ നിര്യായാണം നികത്താനാവാത്ത നഷ്ടം-

കെ.എം രാധാകൃഷ്ണൻ
ജില്ലാ പ്രസിഡന്റ്
മദ്യനരോധന സമിതി

 സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളിലൂടെ തന്റേതായ വ്യക്തിപ്രഭാവം കാഴ്ചവച്ച പി.ടി. വർഗീയതയ്‌ക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിലും കേരളത്തിന് സംരക്ഷണഭിത്തിയായിരുന്നു.-
കെ.പി.എസ്.ടി.എ


 പ്രക്യതിക്ക് വേണ്ടിയും കേരളത്തിന്റെ നിലനിൽപ്പിന് വേണ്ടിയും പോരാടിയ പി.ടിയുടെ വേർപാട് നാടിന് തീരാനഷ്ടം-

ഉല്ലാസ് തോമസ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 വസ്തുതകളുടെ പിൻബലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തിയ ജനനായകായിരുന്നു പി.ടി.തോമസ്-
അഡ്വ.എ.എൻ.രാജൻ ബാബു
സംസ്ഥാന ജനറൽ സെക്രട്ടറി
ജെ.എസ്.എസ്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.