SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.12 PM IST

സ്ത്രീപക്ഷ നവകേരളം കാമ്പയിനുമായി കുടുംബശ്രീ 

dow

ആലപ്പുഴ: സ്ത്രീപക്ഷ സാമൂഹ്യസാക്ഷരത വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിന് തുടക്കമാകുന്നു. വനിതാദിനമായ മാർച്ച് 8 വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. സ്ത്രീധനത്തോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിന് സമസ്തമേഖലയിലും സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം. ആദ്യ ആഴ്ചയിൽ സംസ്ഥാനത്തെ മൂന്നുലക്ഷം കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും 19,542 ഓക്സിലറി ഗ്രൂപ്പുകളിലുമായി ‘സ്ത്രീധനവും അതിക്രമവും’ എന്ന വിഷയത്തിൽ ചർച്ച നടത്തും. ഓരോ ആഴ്ചയിലും ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് അയൽക്കൂട്ടതലത്തിൽ സംഘടിപ്പിക്കേണ്ട വിവിധ പ്രവർത്തനങ്ങളുടെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, പ്രാദേശിക കലാ-കായിക സംഘടനകൾ, രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക രംഗം തുടങ്ങിയ എല്ലാ മേഖലകളിലുള്ളവരെയും പരിപാടിയിൽ ഉൾപ്പെടുത്തും.

ഒന്നാം ആഴ്ച - സ്ത്രീധനവും അതിക്രമവും എന്ന വിഷയത്തിൽ ചർച്ച

രണ്ടാം ആഴ്ച - പോസ്റ്റർ കാമ്പയിൻ

മൂന്നാം ആഴ്ച - ജൻഡർ റീൽസ്, കാമ്പയിൻ, സാമൂഹ്യ മാദ്ധ്യമ ചലഞ്ച്

നാലാം ആഴ്ച - ചുവർ ചിത്ര കാമ്പയിൻ

അഞ്ചാം ആഴ്ച - വെബിനാർ

ആറാം ആഴ്ച - സ്ത്രീധനത്തെ കുറിച്ചുള്ള അഭിപ്രായ സർവേ

ഏഴാം ആഴ്ച - സന്ദേശ റാലി

എട്ടാം ആഴ്ച - ബാലസഭ/ സ്കൂൾ കുട്ടികൾക്കുള്ള പോസ്റ്റർ കാമ്പയിൻ

ഒമ്പതാം ആഴ്ച - കാർട്ടൂൺ സീരീസ് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കും

പത്താം ആഴ്ച - സിഗ്നേച്ചർ കാമ്പയിൻ

പതിനൊന്നാം ആഴ്ച - സ്നേഹിതാ കാമ്പയിൻ

""

ജില്ലയിലെ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകും. മൂന്നരമാസം നീളുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണ മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. സ്ത്രീപക്ഷ കർമ്മ പദ്ധതിയും അവതരിപ്പിക്കും.

കുടുംബശ്രീ അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.