പാലക്കാട്: ബെസ്റ്റ് ഒഫ് ഇന്ത്യ ലോക റിക്കാർഡിനായുള്ള തിമോത്തി കോലത്ത് എബ്രഹാമിന്റെ ശ്രമം നാലാം ദിവസത്തിലേക്ക്. ഒലവക്കോട് റെയിൽവേ കോളനിയിൽ കോലത്ത് വീട്ടിൽ എബ്രഹാം നാൻസി ദമ്പദികളുടെ മകനാണ് തിമോത്തി. ലീഡ് കോജേജ് ഒഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾ ഇടവേളകളിൽ എത്തി പാട്ടുകൾ പാടി തിമോത്തിക്ക് ആവേശം പകരുന്നുണ്ട്.
കസേരയിൽ ഇരുന്നും കാലിൽ ഇന്നും തുടർച്ചായായി മൂന്നുദിവസം പിയാനോ വായന വിജയകരമായി പൂർത്തിയാക്കി. അമ്മ നാൻസി, അച്ഛൻ എബ്രഹാം, സഹോദരി സിനി എന്നിവർ പ്രോത്സാഹനവുമായി അരികിൽ തന്നെയുണ്ട്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പിയാനോ വായന 25ന് സമാപിപ്പിക്കും.
യുവ കലാകാരന് ആശംസകൾ നേരുന്നത് പാലക്കാട് മുൻ എം.പി എൻ.എൻ.കൃഷ്ണദാസ്, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണ, സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ചു മുരളി, കെ.കെ.തവാൻ, ബി.ജെ.പി സംസ്ഥന സെക്രട്ടറി സി.കൃഷ്ണകുമാർ, പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |