SignIn
Kerala Kaumudi Online
Thursday, 25 April 2024 4.46 PM IST

ആനയറ ഷാജി വീണ്ടും ബാർ അസോസിയേഷൻ പ്രസി‌ഡന്റ്

shaji

തിരുവനന്തപുരം: എൽ.ഡി.എഫിലെ അഡ്വ. പഴനിയാ പിള്ളയെയും യു.ഡി.എഫിലെ അഡ്വ. അനിൽ പ്രസാദിനെയും പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർത്ഥിയായ അഡ്വ. ആനയറ ഷാജി വീണ്ടും തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 33 വർഷമായി തിരുവനന്തപുരം ബാർ കൗൺസിലിലെ അഭിഭാഷകനാണ്. 2012ലും 2013ലും തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയും 2017ൽ പ്രസിഡന്റുമായിരുന്നു. 2019ൽ ബാർ കൗൺസിൽ ഒഫ് കേരളയുടെ മെമ്പറായി. തുടർന്ന് 2021 വരെ വൈസ് ചെയർമാനായും ചുമതല വഹിച്ചു. റോട്ടറി ഇന്റർനാഷണലിന്റെ 'ദി ബാരിസ്റ്റർ ഒഫ് 2015" അവാർഡ‌ും 2018ൽ അടൂർഭാസി സിനിമ ടെലിവിഷൻ അവാർഡിന്റെ 'ലോയർ വിത്ത് സോഷ്യൽ കമിറ്റ്മെന്റ് " അവാർഡും ലഭിച്ചു. ഭാര്യ അഡ്വ. സൈനു ഷാജി. പ്രിജിൻസ് ഫാസിലാണ് അസോസിയേഷൻ സെക്രട്ടറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.