SignIn
Kerala Kaumudi Online
Saturday, 20 April 2024 9.21 AM IST

ജൈവകർഷക സംഗമം നടത്തി

1

വിഴിഞ്ഞം:ചപ്പാത്ത് ശാന്തിഗ്രാമിന്റെ സ്ഥാപക ചെയർമാനും മാതൃകാ കർഷകനുമായിരുന്ന പി.ഇ.സി.ഡിക്രൂസ് അനുസ്മരണദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് ജൈവകർഷക സമിതികൾ,പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പിനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എട്ട് പഞ്ചായത്തുകളിലെ 67 കർഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് ജൈവകർഷക സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വിനോദ് കോട്ടുകാൽ ഉദ്ഘാടനം ചെയ്തു.വളങ്ങളും വിത്തുമടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്തു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അംഗം പി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. കോയമ്പത്തൂർ ചാവടി ആയിഷ് മുഖ്യകാര്യദർശി ഡോ.ഇ.സജീവ് കുമാർ അന്നമാണ് ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തത്. നമസ്തേ പ്രസിഡന്റ് ജി.രാമചന്ദ്രൻ നായർ,സെക്രട്ടറി ബി.വിനോദ് കുമാർ,ശാന്തിഗ്രാം വൈസ് ചെയർപേഴ്സൺ എസ്.ശ്രീലത ടീച്ചർ, ഡയറക്ടർ എൽ.പങ്കജാക്ഷൻ,കോ-ഓർഡിനേറ്റർ എസ്.സുജ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, SANTHIGRAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.