കുവൈറ്റ്സിറ്റി: വിദേശത്ത് നിന്ന് കുവൈറ്റിൽ എത്തുന്നവരുടെ ക്വാറന്റൈൻ കാലം അവധിയായി കണക്കാക്കാനാവില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി. ക്വാറന്റൈനിൽ കഴിയുന്ന സമയം തൊഴിൽ സ്ഥാപനങ്ങൾ ജീവനക്കാരുടെ അവധിയിൽ നിന്ന് കുറയ്ക്കാൻ പാടില്ല. ഈ ദിവസങ്ങൾ രോഗാവധിയായും കണക്കാക്കാൻ പാടില്ല.
നിലവിൽ വിദേശത്ത് നിന്ന് എത്തുന്നവർ 10 ദിവസം ക്വാറന്റെനിൽ കഴിയണമെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്തെത്തി മൂന്നാം ദിവസം നടത്തുന്ന പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടിയാൽ തുടർദിവസങ്ങളിൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. കുവൈറ്റിൽ എത്തുന്നവർ മൊബൈലിൽ ഷ്ലോനക് ആപ്പ് ഡൗൺലോഡ് ചെയ്യണം. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പി.സി.ആർ പരിശോധന ഫലം ഉൾപ്പെടെ ഈ ആപ്പിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |