കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വാർണിംഗ് പൈലറ്റ് വാഹനം അപകടത്തിൽപെട്ടത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
കോൺഗ്രസ് നേതാവും എം എൽ എയുമായ പി ടി തോമസിന്റെ പൊതുദർശന ചടങ്ങ് കഴിഞ്ഞു പോകുമ്പോൾ ആണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അപകടം സംഭവിച്ചത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |