SignIn
Kerala Kaumudi Online
Saturday, 20 April 2024 6.42 AM IST

ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും,​ ഭീഷ്മപർവം ആഗോള റിലീസ് തീയതി പുറത്ത്

kk

ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപർവത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 24ന് ചിത്രം ആഗോള റിലീസായി എത്തും. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പ്രഖ്യാപനം

ഗ്യാംഗ്‌സറ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ 'ഭീഷ്മ വർധൻ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് ബിഗ് ബിയുടെ തുടർച്ചയായ 'ബിലാൽ' കോവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതോടെയാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാൻ അമൽ നീരദ് തീരുമാനിച്ചത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ തബു, സൗബിൻ,​ ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, കെ.പി.എ.സി ലളിത,​ ലെന, ശ്രിൻഡ, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMAL NEERAD, MAMMOOTTY, BHISHMAPARVAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.