Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

മാപ്പർഹിക്കാത്ത മഹാപാപം

editorial-

അ​മ്മ​യു​ടെ​ ​അ​തി​ക്രൂ​ര​ ​മ​ർ​ദ്ദ​ന​മേ​റ്റ് ​ആ​ലു​വ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ക്കാ​ര​നാ​യ​ ​മൂ​ന്നു​വ​യ​സു​കാ​ര​ൻ​ ​ഇ​ന്ന​ലെ​ ​മ​ര​ണ​ത്തി​നു​ ​കീ​ഴ​ട​ങ്ങി​യ​ ​സം​ഭ​വം,​ ​കു​ട്ടി​ക​ൾ​ക്ക് ​നേ​രെ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്നു​ ​എ​ന്ന​തി​നു​ള്ള​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​തെ​ളി​വാ​ണ്.


അ​മ്മ​യു​ടെ​ ​കൈ​യി​ൽ​ ​നി​ന്ന് ​താ​ഴെ​ ​വീ​ണെ​ന്ന് ​ക​ള്ളം​ ​പ​റ​ഞ്ഞാ​യി​രു​ന്നു​ ​കു​ട്ടി​യെ​ ​ആ​ലു​വ​യി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​കു​ഞ്ഞി​ന്റെ​ ​ത​ല​യോ​ട്ടി​യി​ൽ​ ​പൊ​ട്ട​ലും​ ​ദേ​ഹ​മാ​സ​ക​ലം​ ​മ​ർ​ദ്ദ​ന​മേ​റ്റ​തി​ന്റെ​ ​പാ​ടും​ ​ക​ണ്ട​ ​ഡോ​ക്ട​ർ​മാ​ർ​ ​വി​വ​രം​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​അ​മ്മ​ ​കു​റ്റം​ ​സ​മ്മ​തി​ച്ചു.​ ​ച​പ്പാ​ത്തി​ ​പ​ര​ത്തു​ന്ന​ ​ത​ടി​ ​കൊ​ണ്ട് ​കു​ട്ടി​യു​ടെ​ ​ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്ന​ത്രെ.​ ​തൊ​ടു​പു​ഴ​യി​ൽ​ ​അ​മ്മ​യു​ടെ​ ​സു​ഹൃ​ത്തി​ന്റെ​ ​മ​ർ​ദ്ദ​ന​മേ​റ്റ് ​ഏ​ഴു​വ​യ​സു​കാ​ര​ൻ​ ​മ​രി​ച്ച​തി​ന്റെ​ ​ഞെ​ട്ട​ൽ​ ​മാ​റും​ ​മു​മ്പാ​ണ് ​ഈ​ ​സം​ഭ​വം.​ ​ആ​ ​ബാ​ല​ന്റെ​ ​മ​ര​ണ​ത്തി​നു​ ​കാ​ര​ണ​മാ​യ​തും​ ​ത​ല​യ്ക്കേ​റ്റ​ ​ക്ഷ​ത​മാ​യി​രു​ന്നു.


കു​ഞ്ഞു​ങ്ങ​ളെ​ ​സ്നേ​ഹി​ക്കു​ക​യും​ ​താ​ലോ​ലി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​വ​രാ​ണ് ​മ​ഹാ​ഭൂ​രി​പ​ക്ഷ​മെ​ങ്കി​ലും​ ​ചെ​റി​യൊ​രു​ ​വി​ഭാ​ഗം​ ​അ​ങ്ങ​നെ​യ​ല്ല​ ​പെ​രു​മാ​റു​ന്ന​ത്.​അ​ക്കൂ​ട്ട​രു​ടെ​ ​എ​ണ്ണം​ ​അ​ടു​ത്തി​ടെ​യാ​യി​ ​കൂ​ടി​വ​രു​ന്നു​ ​എ​ന്ന​ത് ​കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല.​ ​വീ​ടു​ക​ൾ​ ​കു​ട്ടി​ക​ൾ​ക്കു​ ​ജ​യി​ല​റ​ക​ളാ​യി​ ​മാ​റു​ന്ന​ ​അ​വ​സ്ഥ​ ​സം​ഭ്ര​മ​ജ​ന​ക​മാ​ണ്.​ ​ഇ​ത് ​കൂ​ടാ​തെ​യാ​ണ് ​പു​റ​മേ​യു​ള്ള​വ​രു​ടെ​ ​അ​തി​ക്ര​മ​ങ്ങ​ൾ.​ ​എ​ട​പ്പാ​ളി​ൽ​ ​ആ​ക്രി​ ​പെ​റു​ക്കു​ന്ന​ ​നാ​ടോ​ടി​ ​ബാ​ലി​ക​യെ​ ​ഒ​രു​ ​പ്ര​മു​ഖ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യു​ടെ​ ​പ്രാ​ദേ​ശി​ക​ ​നേ​താ​വ് ​ആ​ക്ര​മി​ച്ച​ ​സം​ഭ​വം​ ​ന​ട​ന്നി​ട്ടും​ ​അ​ധി​ക​ ​നാ​ളാ​യി​ട്ടി​ല്ല.


അ​മ്മ​ ​അ​ടി​ച്ചാ​ലും​ ​അ​ച്ഛ​ൻ​ ​അ​ടി​ച്ചാ​ലും​ ​കു​ട്ടി​ക്ക് ​നോ​വും.​ ​ദേ​ഷ്യം​ ​കൂ​ടു​മ്പോ​ൾ​ ​അ​ടി​യു​ടെ​ ​ശ​ക്തി​ ​കൂ​ടും.​ ​മാ​ര​ക​മാ​വു​ക​യും​ ​ചെ​യ്യും.​ ​ത​ല്ലു​ക​ൾ​ ​മ​ന​സി​ൽ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​മു​റി​വു​ക​ളെ​ല്ലാം​ ​പി​ന്നീ​ടു​ള്ള​ ​ത​ലോ​ട​ലു​ക​ളി​ൽ​ ​ഉ​ണ​ങ്ങ​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് ​മ​നഃ​ശാ​സ്ത്ര​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്ന​ത്.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​ധി​ക്ഷേ​പ​ ​വാ​ക്കു​ക​ൾ​ ​കു​ട്ടി​യു​ടെ​ ​സ്വ​യം​ ​മ​തി​പ്പും​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​ത​ക​രാനേ ഇടയാക്കുകയുള്ളൂ. ​ ​ ​കു​ഞ്ഞു​ങ്ങ​ളെ​ ​നേ​ർ​വ​ഴി​ക്ക് ​ന​യി​ക്ക​ണ​മെ​ന്ന​ ​സ്നേ​ഹ​ത്തി​ലാ​കാം​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​ചെ​യ്യു​ന്ന​ത്.​ ​പ​ക്ഷേ​ ​അ​തു​ണ്ടാ​ക്കു​ന്ന​ ​ദൂ​ഷ്യം​ ​ചി​ന്തി​ക്കു​ന്ന​തി​ന​പ്പു​റ​മാ​ണ്.


2013​ ​ൽ​ ​ഇ​ടു​ക്കി​യി​ൽ​ ​അ​ച്ഛ​നും​ ​ര​ണ്ടാ​ന​മ്മ​യും​ ​കൂ​ടി​ ​അ​ഞ്ചു​വ​യ​സു​കാ​ര​നെ​ ​ഇ​ഞ്ചി​ഞ്ചാ​യി​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ​സാ​മൂ​ഹി​ക​നീ​തി​ ​വ​കു​പ്പ് ​ഒ​രു​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കു​ക​യും​ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​മാ​ർ​ഗ​ങ്ങ​ൾ​ ​ആ​രാ​യു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ആ​ ​പ​ഠ​ന​പ്ര​കാ​രം​ 12​ ​ല​ക്ഷ​ത്തോ​ളം​ ​കു​ട്ടി​ക​ൾ​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​അ​ര​ക്ഷി​ത​രാ​ണെ​ന്നും,​ ​മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​ര​ണ്ടാ​ന​ച്ഛ​നോ​ ​ര​ണ്ടാ​ന​മ്മ​യോ​ ​ആ​ണ് ​കു​ട്ടി​ക​ളെ​ ​നോ​ക്കു​ന്ന​തെ​ന്നും​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഒ​രു​ ​ല​ക്ഷ​ത്തോ​ളം​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​ര​ക്ഷി​താ​ക്ക​ളി​ലൊ​രാ​ൾ​ ​മ​ദ്യ​ത്തി​ന​ടി​മ​യാ​ണ്.​ ​ഏ​ഴു​വ​യ​സു​കാ​ര​ൻ​ ​ഈ​യി​ടെ​ ​മ​ര​ണ​മ​ട​ഞ്ഞ​ ​സം​ഭ​വ​ത്തി​ൽ​ ​അ​മ്മ​യു​ടെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദ​ധാ​രി​യാ​യ​ ​കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു​ ​വി​ല്ല​ൻ.​ ​മ​ദ്യ​ത്തി​ന്റേ​യും​ ​മ​യ​ക്കു​മ​രു​ന്നി​ന്റേ​യും​ ​ല​ഹ​രി​യി​ൽ​ ​ആ​ ​ന​രാ​ധ​മ​ൻ​ ​ആ​ ​ബാ​ല​നെ​ ​വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.​ ​സാ​മ്പ​ത്തി​ക​മാ​യും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​കു​ടും​ബ​ങ്ങ​ളി​ലും​ ​ബാ​ല​പീ​ഡ​നം​ ​ന​ട​ന്നു​വ​രു​ന്നു​ ​എ​ന്ന​തി​ന്റെ​ ​തെ​ളി​വു​ ​കൂ​ടി​യാ​യി​രു​ന്നു​ ​ആ​ ​സം​ഭ​വം.​ ​ഇ​തി​നൊ​ക്കെ​ ​പു​റ​മെ​ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും​ ​കൂ​ടി​വ​രി​ക​യാ​ണ്.​ ​കു​ട്ടി​ക​ളു​ടെ​ ​അ​ശ്ളീ​ല​ ​ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ​വി​ദേ​ശ​ങ്ങ​ളി​ലെ​ ​വെ​ബ്‌​സൈ​റ്റു​ക​ൾ​ക്ക് ​വി​ൽ​ക്കു​ന്ന​ 25​ ​അം​ഗ​ ​സം​ഘ​ത്തെ​ ​അ​ടു​ത്തി​ടെ​ ​സം​സ്ഥാ​ന​ത്ത് ​പി​ടി​കൂ​ടി​യി​രു​ന്നു.


കു​ട്ടി​ക​ളെ​ ​ലാ​ളി​ക്കാ​ൻ​ ​അ​ച്ഛ​ന​മ്മ​മാ​ർ​ ​സ​മ​യം​ ​ക​ണ്ടെ​ത്ത​ണ​മെ​ന്ന് ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​ഋ​ഷി​രാ​ജ് ​സിം​ഗ് ​ഈ​യി​ടെ​ ​പ​റ​ഞ്ഞ​ത് ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​എ​ല്ലാം​ ​വെ​ട്ടി​പ്പി​ടി​ക്കാ​നു​ള്ള​ ​തി​ര​ക്കി​ട്ട​ ​ഓ​ട്ട​ത്തി​ൽ​ ​കു​ട്ടി​ക​ളെ​ ​നോ​ക്കാ​ൻ​ ​എ​വി​ടെ​ ​സ​മ​യം​?.​ ​മാ​താ​പി​താ​ക്ക​ൾ​ ​അ​വ​ഗ​ണി​ക്കു​മ്പോ​ൾ​ ​ചു​റ്റും​ ​വ​ല​യൊ​രു​ക്കി​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ച്ച​വ​ട​ക്കാ​രു​ടെ​ ​പി​ടി​യി​ലേ​ക്ക് ​അ​വ​രി​ൽ​ ​പ​ല​രും​ ​സ്വാ​ഭാ​വി​ക​മാ​യും​ ​ന​ട​ന്നെ​ത്തും.​ ​കു​ട്ടി​ക​ളി​ൽ​ ​മ​യ​ക്കു​മ​രു​ന്നി​ന്റെ​യും​ ​മ​ദ്യ​ത്തി​ന്റെ​യും​ ​ഉ​പ​യോ​ഗം​ ​കൂ​ടു​ന്ന​തി​ന് ​കാ​ര​ണ​മ​ന്വേ​ഷി​ച്ച് ​എ​ങ്ങും​ ​പോ​കേ​ണ്ട​തി​ല്ല.​ ​കു​ടും​ബ​ ​ബ​ന്ധ​ങ്ങ​ൾ​ ​ശി​ഥി​ല​മാ​കു​മ്പോ​ൾ​ ​ഒ​റ്റ​പ്പെ​ട്ടു​ ​പോ​കു​ന്ന​ത് ​കു​ഞ്ഞു​ങ്ങ​ളാ​ണ്.​ ​വി​വാ​ഹ​ ​മോ​ച​ന​ത്തി​ലൂ​ടെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​പു​തി​യ​ ​മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ൾ​ ​തേ​ടി​പ്പോ​കു​മ്പോ​ൾ​ ​ന​ഷ്ടം​ ​കു​ട്ടി​ക​ൾ​ക്ക് ​മാ​ത്ര​മാ​കു​ന്നു.


കു​ടും​ബ​ത്തി​നു​ള്ളി​ൽ​ ​നി​ന്നു​ത​ന്നെ​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​ക​രു​ത​ലും​ ​സം​ര​ക്ഷ​ണ​വും​ ​ല​ഭി​ക്ക​ണം.​ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​ഏ​ത് ​അ​തി​ക്ര​മ​ങ്ങ​ളും​ ​ക​ർ​ശ​ന​മാ​യി​ ​ത​ട​യ​ണം.​ ​ഇ​തി​നാ​യി​ ​നി​ല​വി​ലു​ള്ള​ ​നി​യ​മ​ങ്ങ​ളി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്ത​ണ​മെ​ങ്കി​ൽ​ ​അ​ത് ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​ർ​ ​മ​ടി​ക്ക​രു​ത്.
'​ന​ര​ന്റെ​ ​താ​ത​ൻ​ ​ശി​ശു​വാ​ണ് ​നി​ർ​ണ​യം.​'​ ​എ​ന്ന​ ​ക​വി​വാ​ക്യം​ ​മ​നു​ഷ്യ​വ​ർ​ഗ​ ​പ​രി​ണാ​മ​ത്തി​ന്റെ​ ​സ​ത്യ​ത്തി​ലേ​ക്കും​ ​സൗ​ന്ദ​ര്യ​ത്തി​ലേ​ക്കും​ ​വെ​ളി​ച്ചം​ ​വീ​ശു​ന്ന​ ​സൂ​ക്ഷ്മ​ ​ദ​ർ​ശ​ന​മാ​ണ്.​ ​ശി​ശു​ക്ക​ൾ​ ​ദി​വ്യ​ത്വ​ത്തി​ന്റെ​യും​ ​നി​ഷ്‌​ക​ള​ങ്ക​ത​യു​ടെ​യും​ ​പ്ര​തീ​ക​മാ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​ശി​ശു​ക്ക​ളെ​ ​നാം​ ​പൂ​ക്ക​ളാ​യി​ ​കാ​ണു​ന്ന​ത്.​ ​മ​ഹാ​ക​വി​ ​അ​ക്കി​ത്തം​ ​ഒ​രു​ ​പൂ​വി​നെ​പ്പ​റ്റി​ ​പാ​ടു​ന്ന​ത് ​നോ​ക്കു​ക..


'​ഉ​ല​കി​ലെ​ ​മ​ധു​രാ​ന​ന്ദം​ ​മു​ഴു​വ​നു-
മൂ​റി​യി​രി​പ്പു​ണ്ടി​തി​നു​ള്ളിൽ
നി​ത്യ​നി​രാ​മ​യ​ ​ലാ​വ​ണ്യോ​ജ്ജ്വ​ല-
സ​ത്യ​മി​രി​പ്പു​ണ്ടി​തി​നു​ള്ളി​ൽ"


യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​മ​ഹാ​ക​വി​ ​പാ​ടി​യ​ത് ​ശി​ശു​ക്ക​ളു​ടെ​ ​വി​ശു​ദ്ധി​യെ​പ്പ​റ്റി​യാ​ണ്.​ ​പൂ​ക്ക​ളും​ ​ശി​ശു​ക്ക​ളും​ ​ഇ​വി​ടെ​ ​ഒ​ന്നു​ത​ന്നെ.​ ​
ശി​ശു​ക്ക​ൾ​ക്കെ​തി​രെ​ ​ഉ​ണ്ടാ​കു​ന്ന​ ​ഏ​തു​ ​ചെ​റി​യ​ ​ച​ല​ന​വും​ ​നി​ഷ്‌​ക​ള​ങ്ക​ത​യ്ക്കും,​ ​ദൈ​വ​ ​മ​ഹ​ത്വ​ത്തി​നും,​ ​സം​സ്‌​കാ​ര​ത്തി​നും​ ​നേ​രെ​യു​ള്ള​ ​കൊ​ടി​യ​ ​ക്രൂ​ര​ത​ക​ളാ​ണ്.​ ​ഒ​രി​ക്ക​ലും​ ​മാ​പ്പ​ർ​ഹി​ക്കാ​ത്ത​ ​മ​ഹാ​പാ​പ​ങ്ങ​ളാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY