SignIn
Kerala Kaumudi Online
Friday, 29 March 2024 3.27 PM IST

ജമ്മുകാശ്മീരിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു, 12 മണിക്കൂറിനുള്ളിൽ വകവരുത്തിയത് നാല് തീവ്രവാദികളെ

terrorist

ശ്രീനഗർ : ജമ്മു കാശ്മീരിലെ ത്രാലിൽ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. തെക്കൻ കാശ്മീരിൽ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ നാല് തീവ്രവാദികളെയാണ് ഇതോടെ സൈന്യം വകവരുത്തിയത്.

മൂന്ന് ദിവസം മുൻപ് ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും അനന്തനാഗിലുമാണ് ഭീകരരുടെ ആക്രമണം നടന്നത്. അനന്തനാഗിൽ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ പൊലീസിലെ എ.എസ്.ഐ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിൽ ഒരു നാട്ടുകാരനെയാണ് ഭീകരർ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU, JAMMU KASHMIR, TERRORIST ATTACK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.