SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.34 PM IST

സമം ഏകദിന വനിതാ ചിത്രകലാ ക്യാമ്പ്

camp

പാലക്കാട്: സമം സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പ്, ലളിത കലാ അക്കാഡമി, ഒ.വി.വിജയൻ സ്മാമരക സമിതി എന്നിവ സംയുക്തമായി ഏകദിന വനിതാ ചിത്രകലാ ക്യാമ്പ് നടത്തി. ക്യാമ്പ് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. എ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, ഒ.വി.വിജയൻ സ്മാമരക സമിതി ചെയർമാൻ ടി.കെ.നാരായണദാസ്, കൊടുമ്പ് പഞ്ചായത്ത് അംഗം അനിത, ഒ.വി.വിജയൻ സ്മാമരക സമിതി സെക്രട്ടറി ടി.ആർ.അജയൻ, ലളിത കലാ അക്കാഡമി നിർവ്വാഹക സമിതി അംഗം ശ്രീജ പള്ളം എന്നിവർ സംസാരിച്ചു. ക്യാമ്പ് അംഗങ്ങളായ എൻ.എം.വാണി, കെ.ദീപ, ജ്യോതി അമ്പാട്ട്, ദുർഗ്ഗമാലതി, ഷാനി, എൻ.ആർ.സോണു, രമ്യ, മേഘ, രേഷ്മ നിധി, ഷീജ, അമ്പിളി തെക്കേടത്ത്, പ്രശാന്തി, ദിവ്യ, ഹർഷ, ദീപ്തി, കെ.എസ്.അജിത, അഞ്ചു മോഹൻദാസ്, ഫാത്തിമ മർജാൻ, അനിത, ശ്രീജ പള്ളം എന്നീ കലാകൃത്തുക്കൾക്ക് എം.ബി.രാജേഷ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.